മറ്റു വര്‍ത്തകള്‍

പയ്യന്നൂര്‍ എല്‍.ബി.എസ് സെന്ററില്‍ പി.ജി.ഡി.സി.എ, ഡി.സി.എ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

[ ]

പയ്യന്നൂര്‍: സര്‍ക്കാര്‍ സ്ഥാപനമായ എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയും സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ) കോഴ്‌സിന് പയ്യന്നൂര്‍ സെന്ററില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. താത്പര്യമുള്ളവര്‍ സപ്തംബര്‍ എട്ടിനകം പെരുമ്പ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിന് എതിര്‍വശമുള്ള എല്‍.ബി.എസ്. ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04985 208878.

പ്രസവ വാര്‍ഡിന്റെ കുളിമുറിയില്‍ ഒളിക്യാമറ

[ ]

പറവൂര്‍: പ്രസവ വാര്‍ഡിന്റെ കുളിമുറിയില്‍ മൊബൈല്‍ ക്യാമറ വച്ച് ഗര്‍ഭിണികളടക്കമുള്ളവര്‍ കുളിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച യുവാവ് പിടിയിലായി. അയ്യമ്പിള്ളി സ്വദേശി ബിനീഷിനെ (36) യാണ് പിടികൂടിയത്. മറ്റ് രണ്ടുപേര്‍ കൂടി സംഘത്തിലുണ്ടായിരുന്നു. അവരെ പിടികൂടാനായില്ല. പറവൂര്‍ താലൂക്ക് ആശുപത്രിയിലെ പ്രസവ വാര്‍ഡിലെ കുളിമുറിയിലാണ് ക്യാമറ കണ്ടെത്തിയത്. രാത്രി പ്രസവ വാര്‍ഡിന്റെ മുകളില്‍ കയറി ഇരുന്ന് സംഘം മദ്യപിച്ചതായി വാര്‍ഡിലുണ്ടായിരുന്ന ഗര്‍ഭിണികള്‍ പരാതിപ്പെട്ടിട്ടുണ്ട്. സംഘത്തില്‍ ഒരാള്‍ മദ്യലഹരിയില്‍ വാര്‍ഡില്‍ കയറി സ്ത്രീകളെ സ്പര്‍ശിക്കാന്‍ ശ്രമിച്ചതായും പരാതിയുണ്ട്. സംഘത്തിലുണ്ടായിരുന്ന ഒരാളുടെ ഭാര്യ പ്രസവത്തിന് ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നു.

പ്രസവ വാര്‍ഡിലെ കുളിമുറിയുടെ വെന്റിലേറ്ററിലൂടെ മൊബൈല്‍ ഒളിക്യാമറ വച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചതായി വാര്‍ഡിലുണ്ടായിരുന്ന സ്ത്രീകളാണ് പരാതിപ്പെട്ടത്. പക്ഷേ, പിടികൂടിയ യുവാവിന്റെ മൊബൈലില്‍ ക്യാമറ ഇല്ലാത്തതായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. കൂടെയിരുന്ന് മദ്യപിച്ചവരെയോ അവരുടെ മൊബൈലുകളോ പിടികൂടാനായിട്ടുമില്ല. ഇയാളെ രോഗികളുടെ കൂട്ടിരിപ്പുകാരും വാച്ച്മാനും പിടികൂടി മര്‍ദ്ദിച്ചശേഷമാണ് പോലീസിലേല്പിച്ചത്. ആശുപത്രിയിലെ സാമൂഹികവിരുദ്ധ ശല്യവും ക്രിമിനലുകള്‍ അതിക്രമിച്ചുകയറി രോഗികളേയും ഡോക്ടര്‍മാരേയും ഭീഷണിപ്പെടുത്തുന്ന സംഭവങ്ങളും വര്‍ധിച്ചതോടെ ജില്ലാ ഭരണകൂടം ഇവിടെ പോലീസ് ഡ്യൂട്ടി ഏര്‍പ്പെടുത്തിയിരുന്നു. പോലീസ് എത്താതിരുന്ന ദിവസമാണ് ഈ സംഭവം നടന്നത്.

ഓണ സദ്യ വിളമ്പാന്‍ ഇനി ബ്രിട്ടീഷ് പാര്‍ലിമെന്റും

[ ]

ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്‍റിലും ഓണസദ്യ ഒരുക്കുന്നു. ഇരുപതിലേറെ വിഭവങ്ങളുമായി പാര്‍ലമെന്‍റിന്റെ ജൂബിലി റൂമില്‍ സപ്തംബര്‍ 9 ന് ഓണസദ്യ നടക്കും. പാര്‍ലമെന്‍റിന്റെ ചരിത്രത്തിലാദ്യമായിട്ടായിരിക്കും വാഴയിലയില്‍ എം പി മാര്‍ക്ക് കേരളീയ വിഭവങ്ങള്‍ ലഭിക്കുക. ബ്രിട്ടനിലെ സൗതാള്‍ എം പി യും ബിസിനസ് ഫോറം ചെയര്‍മാനുമായ വീരേന്ദ്രശര്‍മ്മ, ഹൈക്കമ്മീഷണര്‍ നളിന്‍സൂരി എന്നിവരുടെ നേതൃത്വത്തിലാണ് ഓണസദ്യ ഒരുക്കുത്. ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥനായ തെക്കുംമുറി ഹരിദാസിന്റെ നേതൃത്വത്തിലുള്ള ആതിഥേയ സംഘം എം പി മാരെ സ്വീകരിക്കും. ബ്രിട്ടീഷ് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള പ്രമുഖരെ സദ്യക്ക് ക്ഷണിച്ചിട്ടുണ്ട്. കാളന്‍, ഓലന്‍, അവിയല്‍, തോരന്‍, എരിശ്ശേരി, സാമ്പാര്‍, രസം, നെയ്യ്, പരിപ്പ്, പാലട പ്രഥമന്‍ തുടങ്ങിയ വിഭവങ്ങളൊക്കെ സദ്യക്കുണ്ടാകും. ലണ്ടനില്‍ ഇരുപത്തിയഞ്ച് വര്‍ഷം പിന്നിട്ട കേരള ഗ്രൂപ്പിന്റെ സൗത്തിന്ത്യന്‍ റെസ്റ്റോറന്‍റായ 'രാഗ'മാണ് ഓണസദ്യ ഒരുക്കുന്നത്. സദ്യക്കുശേഷം കഥകളിയും മോഹിനിയാട്ടവും ഭരതനാട്യവും അരങ്ങേറും.

പയ്യന്നൂരിലെ ഗതാഗതക്കുരുക്കഴിക്കാന്‍ റോഡ് വികസനത്തിന് പദ്ധതി

[ ]



പയ്യന്നൂര്‍: ടൌണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ലക്ഷ്യമിട്ടുള്ള പോക്കറ്റ് റോഡ് വികസനത്തിന് നഗരസഭ വീണ്ടും തുടക്കമിട്ടു. ടൌണിലേക്ക് പ്രവേശിക്കുകയും കടന്നുപോവുകയും ചെയ്യുന്ന വാഹനങ്ങള്‍ മുഴുവന്‍ ടൌണിലെ പ്രധാന റോഡായ പിഡബ്ല്യുഡി റോഡ് വഴി കടന്നുപോകുമ്പോള്‍ ടൌണില്‍ ഏറെ ഗതാഗതക്കുരുക്കുണ്ടാകുന്നു. ഇതിനു പരിഹാരം കണ്ടെത്താനാണ് ടൌണിലെ പോക്കറ്റ് റോഡ് വികസനത്തിന് നഗരസഭ പദ്ധതി തയാറാക്കിയത്.

നേരത്തെ ബൈപാസ് റോഡ് നിര്‍മാണത്തിലൂടെ ടൌണിലെ ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ പരിഹാരം കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ടിപി സ്റ്റോര്‍ റോഡ് വികസനവും ബസ് സ്റ്റാന്‍ഡ്-സിഐടിയു ഓഫിസ് പുതിയ റോഡ് നിര്‍മാണവുമൊക്കെ നടന്നത്. ഇപ്പോള്‍ സെന്‍ട്രല്‍ ബസാര്‍ - ആശുപത്രി റോഡില്‍ നിന്നു വാഹനങ്ങള്‍ ബൈപാസ് റോഡിലേക്ക് തിരിച്ചുവിടുന്നതിന് ട്രഷറി ഓഫിസ് മഠത്തുംപടി ക്ഷേത്രം റോഡ് വീതി കൂട്ടുന്ന പ്രവര്‍ത്തനമാണ് നഗരസഭ തുടങ്ങിയത്.ഇതിന്റെ ആരംഭത്തില്‍ റോഡ് വീതികൂട്ടാന്‍ ട്രഷറിയുടെ സ്ഥലം അനുവദിച്ചിരുന്നില്ല.

ഇതിനൊപ്പം മറുഭാഗത്തുള്ള ബ്ലോക്ക് പഞ്ചായത്തിന്റെ സ്ഥലവും ലഭിക്കാത്തതിനെ തുടര്‍ന്നാണ് വീതി കൂട്ടല്‍ പ്രവൃത്തി വൈകിയിരുന്നത്. ബ്ലോക്ക് പഞ്ചായത്ത് ആവശ്യമായ സ്ഥലം നല്‍കിയതോടെ ട്രഷറിയുടെ സ്ഥലം ഉപയോഗിക്കാതെ തന്നെ ഒന്‍പത് മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മിക്കാനുള്ള സ്ഥലം ലഭ്യമായി. മൃഗാശുപത്രിയുടെ സ്ഥലത്തുനിന്നും റോഡിനാവശ്യമായ സ്ഥലം വിട്ടുകിട്ടിയിട്ടുണ്ട്. പൊലീസ് സ്റ്റേഷന്‍ പരിസരത്ത് ആവശ്യമായ വീതിയില്‍ സ്ഥലമുള്ളതിനാല്‍ പൊലീസ് സ്റ്റേഷന്‍ മതില്‍ പൊളിച്ചുമാറ്റേണ്ടിവരില്ല. മഠത്തുംപടി ക്ഷേത്രപരിസരം വരെ റോഡ് വീതി കൂട്ടാനുള്ള തയാറെടുപ്പിലാണ് നഗരസഭ.

ഇതു പൂര്‍ത്തിയായാല്‍ ടൌണില്‍ നിന്നു സിഎസ്ഐ ചര്‍ച്ച് വഴിയുള്ള റോഡ് വീതികൂട്ടി ഈ റോഡുമായി ബന്ധിപ്പിക്കും. ഇത് യാഥാര്‍ഥ്യമായാല്‍ സെന്‍ട്രല്‍ ബസാര്‍ - ആശുപത്രി റോഡിനു സമാന്തരമായി പുതിയൊരു റോഡ് രൂപപ്പെടും. മിനി സിവില്‍സ്റ്റേഷന്‍ നിര്‍മാണത്തോടെ തിരക്ക് വര്‍ധിക്കുന്ന ആശുപത്രി റോഡിന് പുതിയ റോഡ് ആശ്വാസമാകും.

ബസ്‌ ക്ലീനറെ കുത്തിപ്പരിക്കേല്‍പ്പിച്ചതിന് മറ്റൊരു ക്ലീനര്‍ക്ക് 5000 രൂപ പിഴ

[ ]

പയ്യന്നൂര്‍: മറ്റൊരു ബസ് ക്ലീനറെ കുത്തിപ്പരിക്കേല്പിച്ച കേസില്‍ തിരുമേനിയിലെ ബസ് ക്ലീനര്‍ മുതുവത്തെ സുനില്‍ എന്ന ശിവദാസനെ(30) പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് മൂന്നു മാസം തടവിനും 5,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. പുതിയവീട്ടില്‍ സുരേന്ദ്രന്റെ പരാതിയിലാണ് കേസ്. 2006 ജൂണ്‍ 13നാണ് കേസിനാസ്​പദമായ സംഭവം. ചോദിക്കാതെ ബക്കറ്റെടുത്തുവെന്ന് ആരോപിച്ചാണ് അക്രമം നടന്നത്. പെരിങ്ങോം പോലീസ് ചാര്‍ജ് ചെയ്ത കേസിലാണ് വിധി.

previous
 
SITE MAP
HOME
Trikarpur News Other News Abroad News Charamam News Pictures Articles
Articles Sub Job Vacancy Cartoon About us Contact us Font
2009 MYTRIKARPUR.COM| Designed by ISSU 007. [We are recommended to use Mozilla Firefox for better performance than IE explorer. Click here to download Firefox]